പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പനമരം: പനമരം മാതോത്ത് പൊയില്‍ തൂക്ക് പാലത്തിന് സമീപം പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാതോത്ത് പൊയില്‍ വാകയാട് ഉന്നതിയിലെ സഞ്ജു (24) വാണ് മരിച്ചത്. പനമരം സി.എച്ച് റെസ്‌ക്യൂ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് ചങ്ങാടം ഉപയോഗിച്ച് പുഴയിലിറങ്ങി മീന്‍ പിടിക്കുന്നതിനിടെ പുഴയിലേക്ക് വീണാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്നയാള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പനമരം പോലീസ്, മാനന്തവാടില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷ സേന, നാട്ടുകാര്‍ തുടങ്ങി ഏവരും ഏറെ നേരം തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ രാത്രി എട്ടരയോടെ പനമരം റസ്‌ക്യു ടീം അംഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍