10 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി അഞ്ച് അംഗ സംഘം പിടിയില്‍; മൂന്ന് മട്ടാഞ്ചേരി സ്വദേശികളും,2 പടിഞ്ഞാറത്തറ സ്വദേശികളുമാണ് പിടിയിലായത്

കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ കല്‍പ്പറ്റയിലേക്ക് കടത്തുകയായിരുന്ന നിരോധിച്ച പത്ത് ലക്ഷത്തിഅറുന്നൂറ് രൂപയാണ് കല്‍പ്പറ്റ വെച്ച് പോലീസ് പിടികൂടിയത്.നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിക്ക് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശും സംഘവുമാണ് പണം പിടികൂടിയത്.വാരാമ്പറ്റ അരിയാക്കുല്‍ റിയാസ് (26),പടിഞ്ഞാറത്തറ തെങ്ങുമുണ്ട കൊച്ചുമുറിത്തോട്ടില്‍ നൗഫല്‍ (34),മട്ടാഞ്ചേരി അസ്‌റാജ് ബില്‍ഡിംഗ് അസ്ലം(25),ആലിന്‍ചുവട്ടില്‍ മുജീബ് (26) പള്ളുരുത്തി പുതിയവീട്ടില്‍ നവാസ് (22) എന്നിവരാണ് പിടിയിലായത്.
പത്ത് ലക്ഷം രൂപയുടെ പഴയനോട്ടുകള്‍ക്ക് പകരം 7 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കാമെന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് സംഘം പണവുമായി കൊച്ചിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വന്നത്.സംഘാഗംങ്ങളെ വിശദമായി ചോദ്യം ചെയ്തുവരുന്നതായും മറ്റ് കണ്ണികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍