സംസ്ഥാന ജൂനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മേയ് 4 വരെ

പുല്‍പ്പള്ളി: സംസ്ഥാന ജൂനിയര്‍ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 29 മുതല്‍ മേയ് 4 വരെ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫല്ഡ്ലൈറ്റ് സ്റ്റേഡിയത്തിലും കബനിഗിരി നിര്‍മ്മല ഹൈസ്കൂള്‍ ഗ്രൗണ്ടിലുമായി സംഘടിപ്പിക്കുമെന്ന് ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നുള്ള പുരുഷവനിതാ ടീമുകളിലായി നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. എല്ലാ ദിവസവും രാവിലെ 6.15നും വൈകുന്നേരം 4.15നുമായാണ് മത്സര സമയം ക്രമീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 30ന് വൈകുന്നേരം ആറിന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം മേയ് നാലിന് വൈകുന്നേരം ആറിന് മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്യും. പി.കെ. വിജയന്, സന്തോഷ് സെബാസ്റ്റിയന്, കെ.കെ. ശിവാനന്ദന്, എ.കെ. മാത്യു, ലിയോ മാത്യു, സജി ജോര്‍ജ്, സാബു ഗര്‍വാസീസ്, എ.കെ. മാത്യു എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍