വയനാട് ജില്ലാ അണ്ടര്‍ 11 ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.

മീനങ്ങാടി: കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ചെസ്സ് ടെക്നിക്കല്‍ കമ്മിറ്റി ഇന്ത്യന്‍ ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വയനാട് ജില്ല അണ്ടര്‍ 11 (ഓപ്പണ്‍ & ഗേള്‍സ് ) ചെസ്സ് സെലക്ഷന് ചാമ്പ്യന്‍ഷിപ്പ് മീനങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സമാപിച്ചു. ഓപ്പണ്‍ വിഭാഗത്തില്‍ ആര്,സി ആദി ദിയാനും ഗേള്‍സ് വിഭാഗത്തില്‍ ജൊഹാന അജിയും ചാമ്പ്യന്മാരായി. കെ.എന്‍ മുഹമ്മദ് സയാനും സെബ എലിസബത്തും യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ നാല് പേരും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് യോഗ്യരായി. പി.എസ് വിനീഷ്, രമേഷ് ആര് , സുനില്‍ എം. കെ. എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍