ജാരിയ മേഖല സംഗമങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി

കമ്പളക്കാട്: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജാരിയ ഫണ്ട് സമാഹരണ ക്യാമ്പയിന് പ്രചരണമായി ജില്ലയില്‍ മേഖല സംഗമങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ആര്‍സിസിക്ക് സമീപം സഹചാരി സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹചാരി സെന്റര്‍ ട്രെയിനിങ് ആന്റ് റിസേര്‍ച് സെന്റര്‍, ദേശീയ വിദ്യാഭ്യാസ പദ്ധതികള്‍ തുടങ്ങി സംഘടന മുന്നോട്ട് വെക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ലക്ഷ്യമാക്കിയാണ് ജാരിയ ഫണ്ട് സമാഹരണ ക്യാമ്പയിന് ആചരിക്കുന്നത്. കമ്പളക്കാട് മേഖല ജാരിയ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ വാഫി ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി പദ്ധതി അവതരണം നിര്‍വ്വഹിച്ചു. റിയാസ് യമാനി ആദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജാഫര്‍ സി എ, റൗഫ് അമ്പലച്ചാല്‍, ജാഫര്‍ മുളപറമ്പത്ത്, ജുനൈദ് കമ്പളക്കാട്, മഅറൂഫ് മൗലവി, അനസ് പുഴക്കംവയല്‍, തഷ്രീഫ് മില്ല്മുക്ക്, ജുനൈദ് കണിയാമ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു മേഖല സെക്രട്ടറി മുജീബ് അമ്പലച്ചാല്‍ സ്വാഗതം ആശംസിച്ചു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍