മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തി

മേപ്പാടി: മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗ ആക്രമണങ്ങള്‍ക്കിരയായി ഒമ്പതോളം ആളുകളുടെ ജീവന് നഷ്ടപ്പെട്ട സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും വനംവകുപ്പ് ഇന്ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കുമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പര്‍ പി പി ആലി പറഞ്ഞു. യുഡിഎഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പി കെ അഷ്റഫ് അധ്യക്ഷതവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ടി ഹംസ മുഖ്യപ്രഭാഷണം നടത്തി. ബി സുരേഷ് ബാബു, ആര് ഉണ്ണികൃഷ്ണന്, സി ശിഹാബ്, ഓ ഭാസ്കരന്, എ രാംകുമാര്‍, ജോണ്‍ മാതാ, എ മുസ്തഫ മൗലവി, നോറിസ് മേപ്പാടി, പി ജലീല്‍, എന്‍ മജീദ്, മുഹമ്മദ് ടി എ, ടി റിയാസ്, രാധാ രാമസ്വാമി, റംല ഹംസ, എ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍