കെസ്മാര്‍ട്ട്: 'സ്മാര്‍ട്ടാകുന്ന കേരളം' സെമിനാര്‍ നടത്തി

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കി ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് കെസ്മാര്‍ട്ട് പോലുള്ള ഭരണപരിഷ്ക്കാരങ്ങളെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി. എന്റെ കേരളം മേളയുടെ നാലാം ദിവസം 'കെസ്മാര്‍ട്ട്: സ്മാര്‍ട്ടാകുന്ന കേരളം' എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡിജിറ്റല്‍ ഇന്ത്യക്ക് വഴികാട്ടിയായ് കേരളം മുന്നേറുകയാണെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷകനായ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ സി കെ അജീഷ് അഭിപ്രായപ്പെട്ടു.'തദ്ദേശ സ്ഥാപനങ്ങളും ഇഗവേണന്‍സും' എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സജി തോമസും 'കെസ്മാര്ട്ടും സേവനങ്ങളും' എന്ന വിഷയത്തില്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ ശ്രീജിത്തും വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്കുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് കെസ്മാര്‍ട്ട്. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസ്മാര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി, ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെസ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫര്‍മേഷന്‍ & ട്രാന്‍ഫര്‍മേഷന്‍ വികസിപ്പിച്ചത്. കേരളത്തിലെ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെസ്മാര്‍ട്ട് നടപ്പാക്കിയിരുന്നത്. ഈ മാസം ഒന്ന് മുതല്‍ കെസ്മാര്‍ട്ട് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടപ്പാക്കി വരികയാണ്. കെസ്മാര്‍ട്ട് ലോഗിന്‍ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂകയുള്ളൂ. തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ആവശ്യങ്ങളായ ബില്‍ഡിംഗ് പെര്‍മിറ്റ്, വസ്തു നികുതി, കെട്ടിട നികുതി, സിറ്റിസണ്‍ ലോഗിന്‍, സംയുക്ത പരാതികളും മാസ്സ് പെറ്റീഷനും എങ്ങനെ തദ്ദേശസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, തുടങ്ങിയവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അവബോധം സെമിനാര്‍ നല്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, എല്‍എസ്ജിഡി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ടൗണ്‍ പ്ലാനര്‍ റെനി എല്‍ ജെ, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് എന്നിവര്‍ സംസാരിച്ചു. 600 ഓളം പേര് പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍