രാജ്യം മുന്നോട്ട് പോവേണ്ടത് ഭരണഘടനക്ക് വിധേയമായി: മൂവാറ്റുപുഴ അഷ്റഫ് മൗലവി

മാനന്തവാടി: ജനാധിപത്യ ഇന്ത്യ അതിന്റെ നിയമങ്ങളും നിലപാടുകളും സ്വീകരിക്കേണ്ടത് ഭരണഘടനക്ക് വിധേയമായിട്ടായിരിക്കണമെന്നും ഭരണ ഘടനക്ക് വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ജീവന് ത്യജിച്ചും പോരാടാന്‍ എസ്ഡിപിഐക്കാര് തയ്യാറാണെന്നും എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി.എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ കയറിയ മുതല്‍ മുത്തലാഖ് നിയമം, പൗരത്വനിയമം ഏറ്റവുമൊടുവില്‍ വഖഫ് ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള ജനദ്രോഹ പരമായ നിയമങ്ങളാണ് ചുട്ടെടുത്തിട്ടുള്ളത്. ഇതൊക്കെ രാജ്യത്തെ മുസ്ലിംങ്ങളുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് മാത്രമല്ല അവരെ ഈ രാജ്യത്തു നിന്ന് തന്നെ പുറത്താക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഈ ഗൂഡ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി.ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറിമാരായ ബബിത ശ്രീനു, സല്‍മ അഷ്റഫ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി.എ. കെ, സെക്രട്ടറി സജീര്‍ എം. ടി എന്നിവര്‍ പങ്കെടുത്തു.പ്രോഗ്രാം കണ്‍വീനര്‍ പി ഫസ്ലുറഹ്മാന് സ്വാഗതവും, മാനന്തവാടി മുന്‍സിപ്പല്‍ പ്രസിഡന്റ് സുബൈര്‍ കെ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടത്തിയ ബ്ലാക്ക് മാര്‍ച്ച് വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള മാനന്തവാടിയുടെ പ്രതിഷേധമായി മാറി. സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറ്കണക്കിന് ജനങ്ങള്‍ ബ്ലാക്ക് മാര്‍ച്ചില്‍ പങ്കെടുത്തു. മണ്ഡലം കമ്മിറ്റിയംഗം ആലി പി, സാദിഖ് വി, സുമയ്യ, ഖദീജ, അബൂബക്കര്‍, അബു.സി കെ, നിസാര്‍, ഷംസു, കരീം കെ കെ തുടങ്ങിയവര്‍ നേതൃത്വം നല്കി. ടമഷമ്യമി ടമഷമ്യമി ഗെ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍