സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കണം: ഇ.ജെ. ബാബു

ബത്തേരി:കേരളത്തെ നമ്മുടെ രാജ്യത്തെ തന്നെ മാതൃകാ സംസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതില്‍ സിവില്‍ സര്‍വ്വീസ് നടത്തിയ വലിയ ഇടപെടലിനെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. കോവിഡ്,പ്രളയ ദുരന്ത സമയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയ ഇടപെടലുകള്‍ അവിസ്മരണീയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്ഷന് പിന്വലിക്കുന്നതിലിനും ശമ്പളപരിഷ്കരണവും ഡി.എ കുടിശ്ശിക എന്നിവ നല്‍കുന്നതിനും സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുത്ത് ജീവനക്കാരെ ചേര്‍ത്തു നിര്‍ത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എസ്. സജീവ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ഷമീര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം.എം. നജീം, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.ആര്. സുധാകരന്,എം.പി ജയപ്രകാശ്, വനിതാ കമ്മറ്റി സെക്രട്ടറി പി.കെ. അനില എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രിന്‍സ് തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആര്. ശ്രീനു സ്വാഗതവും ടി.കെ. യോഹന്നാന് നന്ദിയും രേഖപ്പെടുത്തി. രാധിക. എ.സി. രക്തസാക്ഷി പ്രമേയവും റഷീദ പി.പി. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് സമ്മേളനത്തില്‍ വച്ച് യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. പി. സുമോദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്സിന് സംസ്ഥാന വനിതാ കമ്മിറ്റി അംഗം രേഖാ സി.എം. ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സുജിത്കുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ്. പി എന്‍ നന്ദിയും പറഞ്ഞു. സര്‍വിസില്‍ നിന്നും വിരമിക്കുന്ന കെ.എ. പ്രേംജിത്ത്,എം. കെ രാധാകൃഷ്ണന്,പി ജി അഖിലേശന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ. പ്രതീഷ് ബാബു ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് പുഷ്പ. വി പ്രമേയങ്ങളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രിന്‍സ് തോമസ് (ജില്ലാ പ്രസിഡന്റ്),സുജിത്കുമാര്‍. പി. പി,രാധിക. എ.സി,വിജയന് പി.കെ (വൈസ് പ്രസിഡന്റുമാര്‍), സുനില്‍ മോന് റ്റി.ഡി (ജില്ലാ സെക്രട്ടറി),കെ. ഷമീര്‍,റഷീദ പി .പി,ആര്. ശ്രീനു (ജോയിന്റ് സെക്രട്ടറിമാര്‍),പ്രതീഷ് ബാബു എ(ജില്ലാ ട്രഷറര്‍), എം.പി. ജയപ്രകാശ്,കെ. ആര്. സുധാകരന് (ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ വനിത കമ്മറ്റി പ്രസിഡന്റായി പുഷ്പ വി, സെക്രട്ടറിയായി രേഖ സി.എം എന്നിവരെയും തിരഞ്ഞെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍