OPEN NEWSER

Wednesday 27. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അബ് വാബ് : മദ്‌റസാ പാഠപുസ്തക വര്‍ക്ക് ഷോപ്പ് ജില്ലയില്‍ 16 മുതല്‍ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ നടക്കും.

  • Kalpetta
14 Apr 2025

കല്‍പ്പറ്റ: സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒന്നു മുതല്‍ 4 വരെയുള്ള ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠ പുസ്തകങ്ങളുടെ വര്‍ക്ക് ഷോപ്പ് വയനാട് ജില്ലയിലെ 15 കേന്ദ്രങ്ങളില്‍ 3 ഘട്ടങ്ങളിലായി നടക്കും. വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പിന് പ്രത്യേക പരിശീലനം നേടിയ ആര്‍.പി മാര്‍ നേതൃത്വം നല്‍കും. ഓരോ റെയ്ഞ്ച് കേന്ദ്രങ്ങളിലും ഒരു ദിവസം 4 മണിക്കൂര്‍ വീതം  2 ദിവസങ്ങളിലായി 8 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് വര്‍ക്ക് ഷോപ്പ്. മദ്‌റസാ ക്ലാസുകള്‍ക്ക് അവധി നല്‍കി നടത്തുന്ന വര്‍ക്ക്‌ഷോപ്പില്‍ മുഴുവന്‍ മുഅല്ലിംകളും നിര്‍ബന്ധമായി സംബന്ധിക്കണമെന്നും മാനേജ്‌മെന്റുകളും ബന്ധപ്പെട്ട റെയ്ഞ്ച് ഘടകവും വിഷയം ഗൗരവത്തിലെടുക്കണമെന്നും വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നറിയിച്ചു.

ജില്ലയിലെ 15 റെയ്ഞ്ചുകളില്‍ മാനന്തവാടി , വെള്ളമുണ്ട, കല്‍പ്പറ്റ, മേപ്പാടി, പൊഴുതന, സു. ബത്തേരി, ആനപ്പാറ എന്നിവിടങ്ങളില്‍ ഏപ്രില്‍ 16, 17 തീയതികളിലും പടിഞ്ഞാറത്തറ , മുട്ടില്‍, തലപ്പുഴ, പനമരം ,റിപ്പണ്‍ ,കമ്പളക്കാട് മീനങ്ങാടി എന്നിവിടങ്ങളില്‍ ഏപ്രില്‍ 19, 20 തീയതികളിലും തരുവണയില്‍ ഏപ്രില്‍ 21, 22 തീയതികളിലുമാണ് വര്‍ക്ക് ഷോപ്പ് നടക്കുന്നത്. ശറഫുദ്ദീന്‍ നിസാമി പനമരം , മുഹമ്മദലി ഹിശാമി വെള്ളമുണ്ട, അബ്ദുല്‍ ജലീല്‍ ഫൈസി മാനന്തവാടി, അബ്ദുല്ലത്തീഫ് ദാരിമി തലപ്പുഴ, അലി ഫൈസി ചേരമ്പാടി, അബ്ദുല്ലത്തീഫ് വാഫി തരുവണ, റംഷാദ് ഫൈസി , ആദില്‍ ജൗഹരി , ഹുസൈന്‍ ഫൈസി റിപ്പണ്‍ , മുബാറകലി  മിസ്ബാഹി , ശറഫുദ്ദീന്‍ ഫൈസി, റിയാസ് ഫൈസി, വി. അബ്ബാസ് ഫൈസി, സ്വാദിഖ് ഫൈസി അച്ചൂര്‍ എന്നീ ട്രെയിനര്‍മാര്‍ മാരാണ് ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ മുഴുവന്‍ മുഅല്ലിംകളെയും പങ്കെടുപ്പിച്ച് കുറ്റമറ്റ രീതിയില്‍ വര്‍ക്ക് ഷോപ്പുകള്‍ നടത്താന്‍ 15 റെയ്ഞ്ച് കമ്മിറ്റികളും ശ്രദ്ധിക്കണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാടും ആവശ്യപ്പെട്ടു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • എബോള: കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
  • പുകയില വിരുദ്ധ ദിനം; വയനാട് ജില്ലയില്‍ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും
  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show