മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം; മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

തൊണ്ടര്‍നാട്: ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വളാംതോട് മട്ടിലയം മേഖലയില്‍ മണ്ണിടിച്ചില്‍ സംബന്ധിച്ചും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് മേഖലയില്‍ വെള്ളപ്പൊക്കം സംബന്ധിച്ചുമുള്ള മോക്ക് എക്സസൈസാണ് ഇന്ന് സംഘടിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളില്‍ നടപ്പാക്കുന്ന രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍, പരിശോധന കാര്യക്ഷമമാക്കാനുള്ള വിലയിരുത്തല്‍ എന്നിവയാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്.
രാവിലെ എട്ട് മുതല്‍ ഇന്‍സിഡന്റ് കമാന്‍ഡറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കല്‍, മറ്റു രക്ഷാ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി.
ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയവിനിമയോപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണരക്ഷാപ്രവര്ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ പരിശീലനം നല്കി.
കളക്ടറേറ്റില്‍ നിന്ന് എഡിഎം കെ ദേവകിയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഥീൗ ലെിേ
ശേ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍