സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ അവതരണമായിരിക്കും എന്റെ കേരളം മേള: മന്ത്രി ഒ,ആര് കേളു

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ അവതരണമായിരിക്കും 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നടക്കുകയെന്ന് പട്ടികജാതി പട്ടിക വര്ഗ്ഗപിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര് കേളു.
ഏപ്രില്‍ 22 മുതല്‍ 28 വരെ കല്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന 'എന്റെ കേരളം' മേളയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, രാഷ്ട്രീയ യുവജന സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ജില്ലാതല ഉദ്യോഗസ്ഥര്‍, ഡിടിപിസി എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മേള തയ്യാറെടുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തത്. വാര്‍ഷിക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.
വാണിജ്യ സ്റ്റാളുകളുടെ എണ്ണവര്‍ധന, സ്വകാര്യ യൂണിവേഴ്സിറ്റികളുടെ സ്റ്റാളുകള്‍ അനുവദിക്കുക, മുണ്ടക്കൈചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കുക, വിനോദസഞ്ചാര മേഖലയില്‍ ജില്ലയിലെ മുന്നേറ്റം പ്രകടമാക്കുന്ന അവതരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വന്യമൃഗശല്യം, ലഹരി, ശുചിത്വ കേരളം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ കെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയന്, ബിന്ദു പ്രകാശ്, സുശീല എ എന്‍, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ജയപ്രകാശ്, മുന്‍ എംഎല്‍എയും സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി കെ ശശീന്ദ്രന്, കല്പറ്റ നഗരസഭ കൗണ്‍സലര്‍ സി കെ ശിവരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.
രാഷ്ട്രീയ, യുവജന സംഘടനകളെ പ്രതിനിധീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാന്‍സിസ്, വിജയന് ചെറുകര (സിപിഐ), ഡി രാജന്, കെ ബി രാജുകൃഷ്ണ (ആര്‍ജെഡി), സണ്ണി ജോസഫ് (കേരള കോണ്‍ഗ്രസ് ബി), എം ടി ഇബ്രാഹിം (ഐഎന്‍എല്‍), ഷാജി ചെറിയാന്, സതീഷ് ബാബു പി എ, കെ വിശ്വനാഥന് (ജെഡിഎസ്), കെ വി മാത്യു (കെസി എം), സി എം ശിവരാമന് തുടങ്ങി യവര്‍ സംബന്ധിച്ചു.
ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, അസിസ്റ്റന്റ് എഡിറ്റര്‍മാരായ കെ സുമ, എം അമിയ, വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥര്‍


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍