വീട്ടുമുറ്റത്തേക്ക് പിക്കപ്പ് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

എടവക: എടവക കമ്മോം വീട്ടിച്ചാലില്‍ പിക്കപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് െ്രെഡവര്‍ക്ക് പരിക്കേറ്റു. രണ്ടേനാല്‍ സ്വദേശി നാസറിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ നാസറിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കല്ലായി കണ്‍സ്ട്രക്ഷന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ താഴ്ചയിലുള്ള കുന്നക്കാടന്‍ ഷെക്കീറിന്റെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. എതിരെ വന്ന വാഹനത്തിന് അരിക് നല്‍കുന്നതിനിടെയായിരുന്നു അപകടമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ ഭാഗത്ത് അപകട സാധ്യത മുന്‍നിര്‍ത്തി സംരക്ഷണമതില്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍പ് ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും പിന്നീട് അത് അനുവദിക്കാതിരുന്നതായും ആരോപണമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍