ഈദ്ഗാഹ് സംഘടിപ്പിച്ചു

പനമരം: ആസ്യ ബീവിയുടെ മാതൃക പിന്തുടര്ന്ന് ജീവിക്കണമെന്നു ബത്തേരി ഐഡിയല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഒ അഷ്റഫ് വിശ്വാസികളോട് ആവശ്യപ്പെട്ടു. പനമരം ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി ഫിറ്റ് കാസ ടര്‍ഫ് ല്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫറോവയുടെ കൊടിയ പീഡനങ്ങളും മര്‍ദനങ്ങളും അനുഭവിചുകൊണ്ടിരുന്ന സന്ദര്കളിലും ഏകനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു അക്രമിയായ ഫറോവയില്നിന്നു രക്ഷനേടാനും സ്വര്‍ഗ്ഗത്തില്‍ ഒരു വീട് നു വേണ്ടിയായിരുന്നു ആസ്യബീവിയുടെ പ്രാര്‍ത്ഥന. എന്നാല്‍ നൂഹ് നബിയുടെയുടെയും ലൂത്ത് നബിയുടെയും ഭാര്യമാര്‍ സത്യവിശ്വാസം കൈകൊള്ളാതെ സുഖലോലുപരമായ ജീവിതം നയിച്ചു അധര്മ്മകാരികളായി മരണപെടുകയായിരുന്നു. ഇതില്‍ നിന്നു പാഠമുള്‍കൊണ്ട് പുതിയ ലോകക്രമത്തില്‍ ഒരോരുത്തരും ത്യാഗ നിര്‍ഭയമായി ജീവിക്കാന്‍ തയ്യാറാവണമെന്നു ഗസ്സയിലെ മനുഷ്യര്‍ ഇന്നനുഭവിക്കുന്ന അനുഭവങ്ങള്‍ സാക്ഷ്യയാക്കി ഒരോരുത്തരോടും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിനെതിരെയും ഗസ്സയിലെ വംശീയ വിവേചനത്തിനെതിരെയും പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. റമദാനില്‍ നടന്ന ഖുര്‍ആന്‍ ക്വിസ്സ് മത്സരത്തില്‍ വിജയിച്ച ജുബൈരിയ ഷംസു, സെര്ഫിനജമാല്, തുടങ്ങിയവരെ ചടങ്ങില്‍ വെച്ചു ആദരിച്ചു. ലഹരിക്കെതിരെ പ്രതിജ്ജ ചെല്ലിയും ഈദ്ഗാഹില്‍ പരസ്പരം സ്നേഹം കൈമാറിയുമാണു വിശ്വാസികള്‍ പിരിഞ്ഞത്. കെ വി സാദിഖ്, ഡ അബ്ദുസലാം, സലീം തട്ടാന്‍കണ്ടി, ജെസീര്‍ കുനിയന്‍, പി ഷാനവാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. പായസ വിതരണവും നടന്നു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍