ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണം: കര്‍ഷക കോണ്‍ഗ്രസ്

കല്‍പ്പറ്റ: ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്നും 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയില്‍ നടന്നതെന്നും കര്‍ഷക കോണ്‍ഗ്രസ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സി.പി.എം പാര്‍ട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും പാര്‍ട്ടി നേതൃത്വം പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലന്നും സര്‍ക്കാരില്‍ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ ഗ്രാന്‍ഡുകള്‍ എങ്ങനെ വിനിയോഗിച്ചു എന്നത് സംബന്ധിച്ചും സൊസൈറ്റി നേതൃത്വം വിശദമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയുടെ ആസ്തികള്‍ മുഴുവനായും കെട്ടിടവും സ്ഥലവും ബാങ്കിലും മറ്റുമായി കടപ്പെടുത്തി ലഭിച്ച മുഴുവന്‍ തുകയും ഭരണസമിതി അംഗങ്ങള്‍ ധൂര്‍ത്തടിച്ചു എന്നും ഇവര്‍ പറഞ്ഞു . ഇ. ഡി .അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകരും കര്‍ഷകരും കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യു , ജില്ലാ പ്രസിഡണ്ട് പി. എം. ബെന്നി , കെ. ജെ. ജോണ്‍ , പരിദോഷ് കുമാര്‍ , ബൈജു ചാക്കോ, ഇ.ജെ. ഷാജി, പി. എ പൗലോസ്,സിജു പൗലോസ്, റിനു ജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍