തൃശ്ശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കവാടം നിര്‍മ്മിച്ച് നല്കി.

തൃശ്ശിലേരി: കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ്ഗ ഡോക്ടറും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.എം.കെ അപ്പുണ്ണി അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ തൃശ്ശിലേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നിര്‍മ്മിച്ച് നല്കിയ കവാടം നിര്‍മ്മിച്ച് പട്ടിക വര്‍ഗ്ഗ പട്ടിക ജാതി പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി ഒ.ആര്. കേളു നാടിന് സമര്‍പ്പിച്ചു. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1974 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയായിരുന്നു ഡോ.എം.കെ. അപ്പുണ്ണി. തന്റെ അമ്മ അമ്മാളു പ്രയാസമനുഭവിച്ചിട്ടാണ് തന്നെ പഠിപ്പിച്ചതെന്നും അവരുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് നാടിനും വിദ്യാലയത്തിനും ഗുണപരമാകുന്ന ഒരു പ്രവര്‍ത്തനം ഏറ്റെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ സുപ്രണ്ട് ആയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. കോഴിക്കോട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഡോ.അപ്പുണ്ണി റോഡ് പൊതു സമൂഹം നല്‍കിയിട്ടുമുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ എ.എന്‍. സുശീല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ.ജി. ജയ, ബേബി മാസ്റ്റര്‍, എസ്.എസ്.കെ ഡി. പി. ഒ. കെ. ആര്.രാജേഷ്, മാനന്തവാടി ബി.പി സി. കെ.കെ സുരേഷ് , തൃശ്ശിലേരി ജുമാ മസ്ജിദ് ഖത്തീബ് സ്വാദിഖ് ജൗഹരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിരിച്ചു. ഉദ്ഘാടന പരിപാടിക്ക് പി.ടി.എ പ്രസിഡണ്ട് കെ. സക്കീര്‍ , വൈസ്. പ്രസിഡണ്ട് ജയന പ്രമോദ്, എക്സിക്യുട്ടീവ് അംഗം ബിജു കുഞ്ഞുമോന്, കെ. ആര്.പ്രമോദ് , തസ്നി ഷാഹിദ്, ആനന്ദ്, അധ്യാപകരായ സീസര്‍ ജോസ്, റോബിന് മാനുവല്‍, കെ.സിന്ധു എന്നിവര്‍ നേതൃത്വം നല്കി. ഗേറ്റ് സ്പോണ്സര് ചെയ്ത ഡോക്ടര്‍ എം. കെ അപ്പുണ്ണി, എഞ്ചിനിയര്‍ വി.ജി. അജീഷ്, ഫാബ്രിക്കേറ്റര്‍ എസ്. ശ്രീകുമാര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ എ.പി. ഷീജ സ്വാഗതവും കെ.ബി.സിമില്‍ നന്ദിയും പറഞ്ഞു. ഥീൗ ലെിേ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍