വിജയ തുടര്‍ച്ചയുമായി ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതി; എന്‍.എം.എം.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി വിദ്യാര്‍ത്ഥികള്‍

ബത്തേരി: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മത്സര പരീക്ഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പിലാക്കുന്ന ഫ്ലൈ ഹൈ പദ്ധതി മികച്ച വിജയം നേടി. 2024-25 വര്‍ഷത്തെ എന്‍.എം.എം.എസ് പരീക്ഷയില്‍ ഈ പദ്ധതിയുടെ ഭാഗമായ ദിയ രമേഷ്, ഫെബാ ബാബു എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായി. കൂടാതെ അനുഷ്ക എം.പി, അലന്യ കെ.വി എന്നീ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
നാലു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന 140 കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സമഗ്ര പരിശീലനം നല്‍കുന്നത്. സ്കോളര്‍ഷിപ് വിജയ ങ്ങളും വിദ്യാര്‍ത്ഥികളുടെ അക്കാദമിക പ്രകടനത്തിലും പഠനത്തോടുള്ള മനോഭാവ ത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതുമാണ് രണ്ട് വര്‍ഷം തുടര്‍ച്ചയായി നടത്തിയ പരിശീലനത്തിന്റെ പ്രധാന നേട്ടങ്ങള്‍.
ആദ്യമായി സ്കോളര്ഷി പരീക്ഷ എഴുതിയ വിജയികളെ നഗരസഭാ ചെയര്മാന് ടി.കെ രമേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, നിര്‍വഹണ ഉദ്യോഗസ്ഥന് പി.എ അബ്ദുള്‍ നാസര്‍, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ എം, ക്ലാസ് ടീച്ചര്‍ അനുഷ വി എം എന്നിവര്‍ അഭിനന്ദിച്ചു.
3 അേേമരവാലിെേ • ടരമിിലറ യ്യ ഏാമശഹ


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍