വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുനെല്ലി: തിരുനെല്ലി പോത്തു മൂലയില്‍ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തുമൂല ഹരി നിവാസില്‍ ദേവി (75) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു ഇവര്‍. പിന്നീട് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും നൂറ്റമ്പത് മീറ്ററോളം മാറിയുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടി അഗ്നി സുരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍