പദ്ധതി അവതരണവും ലോഗോ പ്രകാശനവും നടത്തി

മീനങ്ങാടി: വീര തലക്കര ചന്തു സ്മാരകസമിതി കേരളം 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പദ്ധതി അവതരണവും ലോഗോ പ്രകാശനവും നടത്തി. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം വനവാസി കല്യാണ ആശ്രമം അഖില ഭാരതീയ സഹ സംഘടന സെക്രട്ടറി ഭഗവാന് സഹായ് നിര്‍വഹിച്ചു. വനവാസി വികാസകേന്ദ്രം സഹ സംഘടന സെക്രട്ടറി സുഷാന്ത് നരിക്കോടന്‍ പ്രൊജക്റ്റ് അവതരിപ്പിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതികളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ഗോത്രാചാര്യന്‍ രാമസ്വാമി (വീരതലക്കര ചന്തു സ്മാരകസമിതി രക്ഷാധികാരി) അദ്ദേഹത്തിന് സമര്‍പ്പിച്ചു.
അനുഗ്രഹ യാത്ര, ഗോത്രപൂജ, െ്രെടബല്‍ കലണ്ടര്‍ നിര്‍മ്മാണം, മുന്നൂറിലധികം ടീമുകള്‍ പങ്കെടുക്കുന്ന െ്രെടബല്‍ ഫുട്ബോള്‍ മേള, കുടുംബ സംഗമങ്ങള്‍, ആര്‍ച്ചറി കോമ്പറ്റീഷന്, യുവജന സംഗമം, വനിതാ സംഗമങ്ങള്‍, മാസ്സ് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് എന്നിവക്ക് ശേഷം വീര തലക്കര ചന്തുവിന്റെ സ്മാരകവും, പഠന ഗവേഷണ കേന്ദ്രവും, മ്യൂസിയവും സ്ഥാപിച്ച് ഒരു ലക്ഷം പേരെ അണിനിരത്തുന്ന ഗോത്ര മഹാസംഗമം തുടങ്ങിയ പരിപാടികളാണ് നടക്കുക.
എസ്. എസ്. രാജ് ( ക്ഷത്രിയ സംഘടന സെക്രട്ടറി.വനവാസി കല്യാണ ആശ്രമം ) എ. നാരായണന് ( സംഘടനാ സെക്രട്ടറി വനവാസി വികാസ കേന്ദ്രം കേരളം), സി. കെ ബാലകൃഷ്ണന് (വീര തലക്കര ചന്തു സ്മാരക സമിതി വൈസ് ചെയര്മാന് ), വീര തലക്കര ചന്തുവിന്റെ തറവാടായ കാര്‍കോട്ടില്‍ തറവാട് കാരണവര്‍ ദാരപ്പന്, കുമാരി ദയാഭരി ( ക്ഷേത്രീയ മഹിളാ പ്രമുഖ് ), ജയദീപ് മാസ്റ്റര്‍, പള്ളിയറ രാമന്, കെ. കേശവന് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍