ഹരിത ഗ്രന്ഥാലയം പ്രഖ്യാപനവും ഹരിത കേരള മിഷന് സാക്ഷ്യപത്രം കൈമാറലും നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയെ ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചു. ഹരിതകേരള മിഷന് പരിശോധനയെത്തുടര്‍ന്നാണ് ഹരിത ഗ്രന്ഥശാലയായി പ്രഖ്യാപിച്ചത്. ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന് ഹരിതഗ്രന്ഥശാല പ്രഖ്യാപനം നടത്തി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സണ്‍ സി.എം അനില്‍കുമാര്‍ ഹരിത കേരള മിഷന്റെ സാക്ഷ്യ പത്രം ലൈബ്രറി ഭാരവാഹികള്‍ക്ക് നല്കി.
യോഗത്തില്‍ താലൂക്ക് ലൈബ്രറി കണ്‍സില്‍ പ്രസിഡണ്ട് പി
ടി സുഗതന് സെക്രട്ടറി ആര്. അജയകുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വി.കെ ശ്രീധരന് , പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ പി.ടി. സുഭാഷ്, വനിതാവേദി സെക്രട്ടറി എം. സരസമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ലൈബ്രറി പ്രസിഡണ്ട് എം. സുധാകരന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എം. മണികണ്ഠന് സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം എം. മോഹനകൃഷ്ണന് നന്ദി പറഞ്ഞു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍