ബത്തേരി -പുല്‍പ്പള്ളി-പെരിക്കല്ലൂര്‍ റോഡിന് 19.91 കോടിയുടെ ഭരണാനുമതി

ബത്തേരി: ബത്തേരി പുല്‍പ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന് എം എല്‍ എ അറിയിച്ചു. ബി.സി ഉപരിതലം പുതുക്കിയ പ്രവൃത്തി,സംരക്ഷണഭിത്തി നിര്‍മ്മാണം, ഇന്റര്‍ലോക്ക്,ഓടകളുടെ നിര്‍മ്മാണം,റോഡ് സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ മുതലായവയാണ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പ്രവൃത്തിക്ക് ഉടന്‍ തന്നെ സാങ്കേതികാനുമതി ലഭ്യമാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എം എല്‍ എ വ്യക്തമാക്കി. 2011 -2012 വര്‍ഷത്തില്‍ പുതുക്കി നിര്‍മ്മിച്ച റോഡില്‍ ഫണ്ട് പരിമിതി മൂലം വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ മാത്രമായി നടന്നു വന്നതിനാല്‍ റോഡ് പലഭാഗത്തും തകരാര്‍ സംഭവിച്ച് ജനങ്ങള്‍ യാത്ര ക്ലേശം അനുഭവിച്ചു വരികയായിരുന്നു.അതോടൊപ്പം മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓടയുടെ അഭാവം, സംരക്ഷണഭിത്തിയുടെ അഭാവം എന്നിവ റോഡ് സുരക്ഷയ്ക്ക് അപകട ഭീഷണിയായിരുന്നു.നവീകരണ പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ച അതിലൂടെ 5.50 മീറ്റര്‍ വീതിയില്‍ ബി.സി ഓവര്‍ലെ പ്രവൃത്തിയും ,2500 മീറ്റര്‍ നീളത്തില്‍ ഓട നിര്‍മ്മാണവും, 20 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും,ട്രാഫിക് സുരക്ഷയ്ക്കുതകുന്ന വിവിധതരം സൈന്‍ ബോര്‍ഡ് സംവിധാനവും പൂര്‍ത്തീയാക്കാന്‍ സാധിക്കുന്നതാണെന്നും എം എല്‍ എ അറിയിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍