പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഎം

പുല്‍പ്പള്ളി: ഗ്രാമ പഞ്ചായത്ത് ഓഫീസ് നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, മീനങ്ങാടി വിജിലന്‍സ് ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയതായും നേതാക്കള്‍ വ്യക്തമാക്കി.രണ്ടരക്കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച് പണി ആരംഭിച്ച ഓഫീസ് കെട്ടിടത്തിനിപ്പോള് അഞ്ചുകോടി തൊണ്ണൂറ് ലക്ഷം രൂപയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഇരുപത്തി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണി പൂര്‍ത്തികരിച്ച കെട്ടിടത്തിന് മതിയായ പാര്‍ക്കിംഗ് ഏരിയ എവിടെയും ഇല്ല. ഇത് ഗുരുതരമായ കെട്ടിട നിര്‍മാണ ചട്ട ലംഘനമാണ്. നിര്‍മ്മാണ കരാര്‍ എടുത്തത് ജില്ലാ നിര്‍മ്മിതി കേന്ദ്ര ആയിരുന്നെങ്കിലും ഇവര്‍ ഇത് സബ് കൊടുക്കുകയായിരുന്നു. ഗുണനിലവാരം കുറഞ്ഞ മെറ്റീരിയലുകള്‍ ഉപയോഗിച്ചും നിര്‍മ്മാണത്തിലെ പാകപ്പിഴയും കെട്ടിടത്തെ ദുര്‍ബലമാക്കി. നാലു നിലകളിലായി പണിതിരിക്കുന്ന കെട്ടിടത്തിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയാണ് അനുമതി നല്‍കേണ്ടത്. ഇതും ലഭ്യമായിട്ടില്ല.
പഞ്ചായത്തിന്റെ ഓണ്‍ഫണ്ട് പദ്ധതി ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ച ഓഫീസ് കെട്ടിടം പ്രിയങ്ക ഗാന്ധി എം.പി യെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് കോണ്‍ഗ്രസ്സ് മേളയാക്കാനാണ്. ഇതിനായി ആളെ കൂട്ടാന്‍ ചില ആരാധനാലങ്ങളേയും, വിദ്യാഭ്യാസ സ്ഥാപനങ്ങളേയും, കുടുംബശ്രീയേയും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും സിപിഎം.
അഴിമതിയും ദൂര്‍ത്തും കൈമുതലായുള്ള പഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങളാണ് തകര്‍ത്തത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി മുന്നോട്ടുവച്ച ഒട്ടേറെ പദ്ധതികള്‍ അട്ടിമറിച്ചു. ബസ് സ്റ്റാന്റ് വികസനം, ആധുനിക ശ്മശാനം, വനാതിര്‍ത്തിയില്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, ട്രാഫിക് പരിഷ്കരണം, ലൈഫ് ഭവന പദ്ധതി, വീടുകളുടെ പുനരുദ്ധാരണം, ആദിവാസി ഉന്നതികളുടെ വികസനം, കാര്‍ഷിക മേഖലയ്ക്കുള്ള കൈത്താങ്ങ്, വന്യമൃഗശല്യപ്രതിരോധം തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഓണ്‍ഫണ്ട് ദൂര്ത്തടിച്ചതുമൂലം മുടങ്ങിയത്. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു. ഇതെല്ലാം മറച്ചുവച്ചാണ് ഓഫീസ് കെട്ടിട ഉദ്ഘാടനം ആഘോഷമാക്കുന്നതെന്നും.
പഞ്ചായത്തിലെ ജനങ്ങളോട് വഞ്ചനാപരമായി നിലപാട് സ്വീകരിച്ച ഭരണ സമിതി മാപ്പ് പറയണമെന്നും. ബില്‍ഡിങ് ടാക്സ്, പെര്‍മിറ്റ്, പ്ലാന്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ കാര്യങ്ങള്‍ക്ക് പൊതുജനങ്ങളെയും ചെറുകിട വ്യാപാരികള്‍ അടക്കമുള്ളവരെയും പീഢിപ്പിക്കുന്ന പഞ്ചായത്താണ് സ്വന്തം ഓഫീസ് കെട്ടിടം എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ്
ഉദ്ഘാടന എല്‍.ഡി.എഫുംജന പ്രതിനികളും ബഹിഷ്കരിക്കുന്നതെന്ന് നേതാക്കളായ എം.എസ്. സുരേഷ് ബാബു, ബൈജു നമ്പി ക്കൊല്ലി, സജി തൈപ്പറമ്പില്‍ ,ബിന്ദു പ്രകാശ് , ശിവദാസന്‍ ,ശരത് ചന്ദ്രകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍