ആലാറ്റില്‍ നിര്‍മല എല്‍പിസ്‌കൂളില്‍ മികവുത്സവം സംഘടിപ്പിച്ചു

ആലാറ്റില്‍: പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി വളര്‍ത്തുക എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യത്തോട് ചേര്‍ന്ന് നിന്നുകൊണ്ട്, നാളിതുവരെ കുട്ടികള്‍ സ്വാംശീകരിച്ച അറിവും ആര്‍ജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിച്ചു കൊണ്ടും ആലാറ്റില്‍ നിര്‍മല എല്‍പിസ്‌കൂളില്‍ നടത്തിയ മികവുത്സവം പിടിഎ പ്രസിഡന്റ് ടോം ജോസഫ് ചിറയില്‍ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ബാസില്‍ സ്വാഗതം ആശംസിച്ചു ഹെഡ്മിസ്ട്രസ് ഗ്രേസി വി. എസ് അധ്യക്ഷയായിരുന്നു. സോണി മാളിയേക്കല്‍, മാസ്റ്റര്‍ അംജദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും എസ്ആര്‍ജി കണ്‍വീനര്‍ നീതു ജോസ് നന്ദി അര്‍പ്പിക്കുകയും ചെയ്തു.എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഭാഷ,ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ നേടിയെടുത്ത അറിവുകള്‍ സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയും ഈയൊരു വര്‍ഷം അവര്‍ ചെയ്ത പല പദ്ധതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍