ചിത്ര രചനാ മത്സരം നടത്തി

മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലോക ജല ദിനത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ചിത്ര രചന മത്സരം നടത്തി. ജലം സംരക്ഷിക്കൂ.. ജീവന് നിലനിര്‍ത്തൂ എന്ന വിഷയത്തില്‍ നടത്തിയ ചിത്ര രചന മത്സരത്തില്‍ കെ .ജി , െ്രെപമറി , അപ്പര്‍ െ്രെപമറി വിഭാഗങ്ങളില്‍ നിന്നായി എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റെവ.ഫാ.ജിനോജ് പാലത്തടത്തില്‍ ചിത്ര രചന മത്സരം ഉദഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ ജോസ്.പി.എ അദ്ധ്യക്ഷത വഹിച്ചു.
മാനന്തവാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആലിസ് സിസില്‍, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ മാരായ ചിഞ്ചു മരിയ, ജാന്‍സി ജിജോ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ലോക ജലദിനമായ മാര്‍ച്ച് 22 ന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.ചിത്ര രചന മത്സരത്തിന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ഷീന ആന്റണി, ജിനി ഷിനു, ബിന്‍സി വര്‍ഗീസ്,ലിജ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍