ഗുംപ്പ് യൂത്ത് ക്ലബ് അംഗങ്ങളുടെ ക്യാമ്പ് സമാപിച്ചു

ബത്തേരി: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ആദിവാസിസമഗ്രവികസന പദ്ധതി, നൂല്‍പ്പുഴ സി.ഡി.എസ്സ് എന്നിവയുടെ നേതൃത്വത്തില്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിശീലനത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ 18 യൂത്ത് ക്ലബ്ബുകളില്‍ നിന്നും 40 അംഗങ്ങള്‍ പങ്കെടുത്തു. ജില്ലയിലെ ഉന്നതികളില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുക എന്നതായിരുന്നു രണ്ട് ദിവസം നടത്തിയ ക്യാമ്പിന്റെ ലക്ഷ്യം.സമാപന യോഗത്തിന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനവും ഗുംപ്പ് പദ്ധതി രേഖയുടെ പ്രകാശനവും നിര്‍വഹിച്ചു.
നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന െ്രെടബല്‍ യൂത്ത് ക്ലബുകള്‍ക്ക് എല്ലാവിധ പിന്തുണയും നൂല്‍പ്പുഴ ആദിവാസിസമഗ്രവികസന പദ്ധതിക്ക് എല്ലാവിധ ഭാവുകങ്ങളും പ്രസിഡന്റ് അറിയിച്ചു.നൂല്‍പ്പുഴ സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍സായികൃഷ്ണന്‍ ടി വി അദ്ധ്യക്ഷനായി.സിഡിഎസ്സ് ചെയര്‍പേഴ്‌സണ്‍ ജയ ആശംസ അറിയിച്ചു. സംസ്ഥാന തല ആര്‍ പി പവിത്രന്‍ മാഷ്, പ്രദീപ് ബത്തേരി, രഞ്ജിത്ത് തിരുനെല്ലി തുടങ്ങിയവര്‍ ക്ലസുകള്‍ക്ക് നേതൃത്വം നല്‍കി.ഏസംഗള യൂത്ത് ക്ലബ് പ്രതിനിധികളായ ആനന്ത്,രഞ്ജിത്ത് എന്നിവര്‍ രണ്ടു ദിവസത്തിലായി നടത്തപെട്ട ക്യാമ്പിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.
ചടങ്ങിന് ആനിമേറ്റര്‍ ജ്യോതിഷ് സ്വാഗതവും ആനിമേറ്റര്‍ ശ്രീജിത നന്ദിയും പറഞ്ഞു. സ്‌പെഷ്യല്‍ പ്രൊജക്റ്റ് അനിമേറ്റര്‍ മാര്‍ചടങ്ങില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍