ഷെഡ്-മുള്ളന്‍കൊല്ലി റോഡ് നന്നാക്കണമെന്നാവശ്യം ശക്തമാകുന്നു

പുല്‍പ്പള്ളി: തകര്‍ന്നുകിടക്കുന്ന ഷെഡ് മുള്ളന്‍കൊല്ലി റോഡ് വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പത്ത് വര്‍ഷത്തോളമായി ഈ റോഡിന്റെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ഇതുമൂലം റോഡിന്റെ പലഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് റോഡ് വീതികൂട്ടി ലൈവലൈസ്ഡ് റോഡ് നിര്‍മിക്കുന്നതിനായി 5.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഫണ്ട് മറ്റ് സ്ഥലത്തേക്ക് വകമാറ്റുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. റോഡ് പാടെ തകര്‍ന്നതോടെ ഇതുവഴി ചെറുവാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. മുള്ളന്‍കൊല്ലി പഞ്ചായത്തിലുള്ളവര്‍ക്ക് പുല്‍പ്പള്ളി ടൗണ്‍കൂടാതെ ഏറെ എളുപ്പത്തില്‍ ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് എത്താനുള്ള പ്രധാന റോഡാണിത്.
എന്നാല്‍ റോഡ് നിര്‍മാണത്തിന് ഫണ്ട് വകയിരുത്താന്‍ പിഡബ്ല്യഡിയുടെ ഭാഗത്തുനിന്നും നടപടിയില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. രണ്ട് കോളേജുകളും സ്‌കൂളുമെല്ലാം സ്ഥിതിചെയ്യുന്ന ഈ റോഡില്‍ നിരവധി വിദ്യാര്‍ഥികളാണ് നിത്യവും യാത്ര ചെയ്യുന്നത്. റോഡ് എത്രയും വേഗത്തില്‍ നന്നാക്കി, വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മതിയായ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍