വീട്ടുമുറ്റത്ത് കായ്ച്ച ഈന്തപ്പന കൗതുക കാഴ്ചയാകുന്നു..!

പുല്‍പ്പള്ളി: വീട്ടുമുറ്റത്ത് നിറഞ്ഞുകായ്ച്ചുനില്‍ക്കുന്ന ഈന്തപ്പന കൗതുക കാഴ്ചയാകുന്നു. പാടിച്ചിറ ആലത്തൂര്‍ പടിഞ്ഞാറേക്കരയില്‍ രാജുവിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പനകള്‍ നിറയെ കായ്ച്ച് നില്‍ക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് പുതിയവീട്ടില്‍ താമസമാക്കിയപ്പോഴാണ് താമരശ്ശേരിയില്‍ നിന്നാണ് ഈന്തപ്പനയുടെ നാല് തൈകള്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷം മൂന്നാല് കുലകള്‍ കായ്‌ച്ചെങ്കിലും ഇത്തവണയാണ് നിറയെ കായിട്ടത്. കായ്ച്ചു നില്‍ക്കുന്ന ഈന്തപ്പനകള്‍ കാണാനും ചിത്രങ്ങളെടുക്കാനും നിരവധിയാളുകളാണ് രാജുവിന്റെ വീട്ടിലേക്കെത്തുന്നത്. വയനാട്ടിലും ഈന്തപ്പന നല്ലപോലെ വളരുമെന്നതിന്റെ തെളിവാണ് തങ്ങളുടെ മുറ്റത്ത് ഈന്തപ്പനകളെന്നും രാജു പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍