തരിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം നടത്തി

തരിയോട്: തരിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികളുടെ മികവുകളുടെ അവതരണം പഠനോത്സവം 2025 തരിയോട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗവും എം. പി.ടി.എ പ്രസിഡന്റുമായ സൂന നവീന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയില്‍, എസ്.എം.സി. ചെയര്‍മാന്‍ പി.എം. കാസിം, പിടിഎ വൈസ് പ്രസിഡന്റ് ബാബു തൊട്ടിയില്‍, സീനിയര്‍ അസിസ്റ്റന്റ് മറിയം മഹമൂദ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോണ്‍, എസ്ആര്‍ജി കണ്‍വീനര്‍ പി .കെ സത്യന്‍, ഷേര്‍ളി ജോര്‍ജ്, നീതു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വി രാജേന്ദ്രന്‍ സ്വാഗതവും എം. വി. എല്‍സി നന്ദിയും പറഞ്ഞു ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര, ഭാഷാ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍