ഉദ്യോഗസ്ഥന്മാരുടെ താന്‍ പ്രമാണിത്തം അവസാനിപ്പിക്കണം: പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: ഗവര്‍ണറുടെ സന്ദര്‍ശന വിവരം നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തിന് അറിയാമായിരുന്നിട്ടും ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം ബഹിഷ്ക്കരിച്ചതിനെ കുറിച്ച് ഗൗരവപൂര്‍ണ്ണമായ അന്വേഷണം ഉണ്ടാകണമെന്ന് ബി.ജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയല്‍ അവശ്യപ്പെട്ടു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാര് ആര്‍ലേക്കറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നും തികഞ്ഞ അലംഭാവമാണുണ്ടായത് മുന്‍പും പല തവണ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ജില്ലക്കകത്തുണ്ടായിട്ടുണ്ട്. ഇടത് ഭരണത്തില്‍ ഉദ്യോഗസ്ഥന്മാര് താന്‍ പ്രമാണിത്തം കാണിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.
കല്‍പ്പറ്റ ചുണ്ടയില്‍ വട്ടക്കുണ്ട് ഉന്നതിയില്‍ താമസിക്കുന്നവര്‍ക്ക് ഇരുപത്തിയേഴ് വര്‍ഷമായി നികുതിയടക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തിന് ശരിയായ ഉത്തരം നല്കാന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. രേഖപ്രകാരം വനഭൂമിയാണെന്നും വനം വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കണമെന്നുമുള്ള വിചിത്രമായ വിശദീകരണമാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്‍ഒസി നല്‍കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരം നല്കാന് പോലും വനംവകുപ്പിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെത്തിയില്ല.
ഗവര്‍ണറുടെ സന്ദര്‍ശനം നേരത്തെ അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ യാതൊരു വിധ പരിഗണനയും നല്‍കിയില്ല.
ജില്ലയില്‍ വന്യമൃഗശല്യം കൂടുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ സന്ദര്‍ശനം അതീവ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കാണേണ്ടിയിരുന്ന വനം വകുപ്പ് ഗവര്‍ണറുടെ സന്ദര്‍ശനം കഴിയാറായപ്പോഴാണ് പ്രാധാനിയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വനം വകുപ്പ് സ്ഥലത്തേക്കയച്ചത് .ഡിഎഫ്ഒ തലത്തിലുള്ള ഉദ്യോഗസ്ഥന്മാര് പങ്കെടുക്കേണ്ട ചടങ്ങിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വ്വം അനാസ്ഥ ഉണ്ടാക്കിയത്.
വേനല്‍ക്കാലം മുന്നില്‍ക്കണ്ട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആദിവാസി ഊരുകളില്‍ എന്തുകൊണ്ടാണ് ജല്‍ജീവന്‍ പദ്ധതി നടപ്പാക്കാത്തതെന്ന് വിശദീകരിക്കാന്‍ ഉദ്യേഗസ്ഥന്മാര് തയ്യറായിട്ടില്ല. ഉദ്യോസ്ഥര്‍ വയനാട്ടിലെ ജനങ്ങളെ വെല്ലുവിളിക്കുന്നത് നിത്യസംഭവമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍