നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ ഫൂട്ട്പാത്തിലേക്ക് പാഞ്ഞ് കയറി മൂന്ന്‌പേര്‍ക്ക് പരിക്ക്

പനമരം: പനമരം ആശുപത്രി കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കാല്‍നടയാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ കൈവരി തകര്‍ത്ത് ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി. പനമരത്ത് നിന്നും ഇരട്ടിയിലേക്ക് പോകുന്ന വാഹനമാണ് വൈകീട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ പനമരം മാതോത്ത് പൊയില്‍ സ്വദേശി വിഷ്ണു (46), എടുത്ത്കുന്ന് സ്വദേശി രാജന്‍ (38) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. സനല്‍ എന്നയാളെ കല്‍പ്പറ്റയിലെ ആശുപത്രിയിലേക്കും കൊണ്ട് പോയി. പനമരം സ്‌റ്റേഷനിലെ ഷിഹാബ് എന്ന പോലീസുകാരന്‍ അപകടത്തില്‍ നിന്നും തലനാഴിക്കാണ് രക്ഷപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍