വിറളി പിടിച്ച് പാഞ്ഞ എരുമയെ ഒടുവില്‍ പിടിച്ചുകെട്ടി ! മൂന്ന് പേര്‍ക്ക് നിസാര പരിക്ക്

മാനന്തവാടി: വള്ളിയൂര്‍ക്കാവ് കമ്മന ഭാഗത്ത് പരിഭ്രാന്തി പരത്തിയ എരുമയെ മാനന്തവാടി അഗ്നിരക്ഷാ സേന പിടിച്ചു കെട്ടി. ഇന്ന് ഉച്ചയോടു കൂടി വള്ളിയൂര്‍ക്കാവ് ചെറിയ പാലത്തിനു മുകളിലൂടെ കമ്മന ഭാഗത്തേക്ക് ഓടിയ എരുമയാണ് നാട്ടില്‍ ഭീതി വിതച്ചത്. സംഭവത്തില്‍ അതിഥി തൊഴിലാളി മനോജ് കുമാര്‍, കുഞ്ഞുമോന് മറ്റത്തില്‍, ബിനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ബിനീഷ് മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.എരുമയെ വിറളി പിടിച്ച് പായുന്ന കാര്യം അഗ്നിരക്ഷാസേന പ്രദേശങ്ങളിലെ വീടുകളില്‍ അറിയിക്കുകയും എരുമയെ ഓടിച്ച് പെരുങ്കുഴിയില്‍ ജോസ് എന്നയാളുടെ തോട്ടത്തിലെത്തിച്ച് കയറും വലയും ഉപയോഗിച്ച് അതി സാഹസികമായി തളച്ചു. എരുമയുടെ ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല. സ്റ്റേഷന് ഓഫീസര്‍ പി.കെ ഭരതന്, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഒ.ജി പ്രഭാകരന്, ഫയര്‍ & റെസ്ക്യു ഓഫീസര്‍മാരായ സി.യു. പ്രവീണ്‍ കുമാര്‍ , കെ. ആര് രഞ്ജിത്, വി.ഡി. അമൃതേഷ്, കെ. എസ് സന്ദീപ്, ബിനീഷ് ബേബി, റ്റി.എസ് അനിഷ് , ഹോം ഗാര്‍ഡുമാരായ ഷൈജറ്റ് മാത്യു , ബാബു മോന് , കെ എം. മുരളീധരന് എന്നിവരുടെ സംഘമാണ് എരുമയെ തളച്ചത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍