എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു; ഇടിച്ച വാഹനവും കണ്ടെത്തി

കാട്ടിക്കുളം: വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിച്ച് അപായ പ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റിലായി. അഞ്ചാംമൈല്‍ സ്വദേശികളായ കാട്ടില്‍ വീട്ടില്‍ ഹൈദര്‍ അലി (28), പന്നിയില്‍ മുഹമ്മദ് സാദിഖ് (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നിരീ ക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഹൈദര്‍ അലിയുടെയും, ഇന്നലെ കീഴടങ്ങിയ സാദിഖിന്റേയും അറസ്റ്റ് ഇന്നുച്ചയോടെയാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 8.20ഓടെ കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ഇ.എസ്. ജെയ്മോനെയാണ് സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചത്. താടിയെല്ലിനും പല്ലുകള്‍ ക്കും ക്ഷതമേറ്റ ജെയ്മോന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പോലീസ് രഹസ്യാന്വേഷണ വിഭാഗവും, തിരുനെല്ലി പോലീസും നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച സ്കൂട്ടറും കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍