തെരുവ് നായയുടെ ആക്രമണം: മൂന്ന് പേര്‍ക്ക് കടിയേറ്റു

മാനന്തവാടി: തോണിച്ചാല്‍-പയിങ്ങാട്ടിരി-അയിലമൂല റൂട്ടില്‍ തെരുവ് നായയുടെ ആക്രമണം. നായയുടെ കടിയേറ്റ മൂന്ന് പേര് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തോണിച്ചാല്‍ പയിങ്ങാട്ടിരി ഗ്രാമത്തിലെ രേവതി രാജേഷ് (37), തോണിച്ചാല്‍ സ്വദേശി മനോജ് (50), കല്ലോടി സ്വദേശിനി ബിന്ദു (47) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെ മനോജിനെ തോണിച്ചാല്‍ കാരുണ്യ നിവാസ് പരിസരത്ത് വെച്ചാണ് നായ കടിച്ചത്. തുടര്‍ന്ന് പയിങ്ങാട്ടിരി വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചാണ് രേവതിയെ കടിച്ചത്. ഭര്‍ത്താവ് രാജേഷിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. തുടര്‍ന്നാണ് അയിലമൂല ഭാഗത്ത് വെച്ച് ബിന്ദുവിന് കടിയേല്‍ക്കുകയായിരുന്നു. വെളുത്ത നിറത്തില്‍ ചാര കളറോട് കൂടിയ നായയാണ് കടിച്ചതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍