തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കടുവാ സാന്നിധ്യം; ശക്തമായ ജാഗ്രത

തവിഞ്ഞാല്‍: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശക്തമായ ജാഗ്രത തുടരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് അറിയിച്ചു.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി 10 മണിക്ക് ശേഷം തുറന്നു പ്രവര്‍ത്തിക്കരുത്. രാത്രി 7.30ന് ശേഷം ഒറ്റപെട്ട സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. വനപ്രദേശത്തിനോടും തോട്ടങ്ങളോടും ചേര്‍ന്നുള്ള വീടുകളില്‍ താമസിക്കുന്നവര്‍ രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനോ സഞ്ചാരികള്‍ വനാതിര്‍ത്തിയില്‍ പുറത്തിറങ്ങുകയോ ചെയ്യരുത്. ആശങ്ക ഒഴിയുന്നതു വരെ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ.
ആവശ്യമെങ്കില്‍ മുന്‍കരുതലോടുകൂടെ കൂട്ടമായി മാത്രം യാത്ര ചെയുക . രാത്രി സമയങ്ങളില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട് റോഡില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കരുത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍