വയനാട്ടില്‍ സ്ഥിതി അത്യന്തം ആശങ്കാകജനകമെന്ന് പ്രിയങ്ക ഗാന്ധി ; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. എം.പി. മാര്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: വനാതിര്‍ത്തികളില്‍ വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും മനുഷ്യ ജീവന് സംരക്ഷണം ആവശ്യപ്പെട്ടും, കടല്‍ കൊള്ള നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഖനനത്തിനുമെതിരെ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ്. എം.പി.മാര്‍ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. കേരളത്തില്‍ വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലും കടല്‍ തീരത്ത് മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനുമെതിരെയാണ് എം.പി. മാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഏഴു പേരാണ് വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ മാത്രം കൊല്ലപ്പെട്ടന്നതെന്നും സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും പ്രിയങ്ക ഗാന്ധി എം.പി. മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ സംസാരിക്കുമ്പോള്‍ ഫണ്ടുകളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാണിക്കുന്നത്. മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍