പൊതുഗതാഗത മേഖലയിലുള്ളവര്‍ സഹകരണമനോഭാവത്തില്‍ പ്രവര്‍ത്തിക്കണം: കളക്ടര്‍ ഡി ആര്‍ മേഘശ്രി

കല്‍പ്പറ്റ: പൊതുഗതാഗത മേഖലയില്‍ ഉള്ളവര്‍ സഹകരണമനോഭാവത്തില്‍ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ ഡി ആര്‍ മേഘശ്രി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വയനാട് ജില്ലയിലെ ഭൂരിപക്ഷം ആളുകളും പൊതുഗതാതഗത്തെ ആശ്രയിക്കുന്നവരാണ്. കെ എസ് ആര്‍ടിസി സര്‍വ്വീസുകൊണ്ട് മാത്രമോ, സ്വകാര്യബസ്സ് സര്‍വ്വീസുകൊണ്ടോ മാത്രമോ ജനങ്ങളുടെ ഗതാഗതാവശ്യങ്ങള്‍ നിവര്‍ത്തിക്കാനാകില്ല. അതിനാല്‍ പരസ്പരധാരണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ബസ് ജീവനക്കാരുടെ ഭാ?ഗത്ത് നിന്നുണ്ടാവണമെന്ന് കളക്ടര്‍ പറഞ്ഞു.
പുതിയ റൂട്ട് അനുവദിക്കുക?, നിലവിലുള്ള റൂട്ടുകളില്‍ മാറ്റം വരുത്തുക, പെര്‍മിറ്റ് റദ്ദാക്കുക, ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുക, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അനുമതി, സ്വകാര്യബസ്സുകളുടെ റൂട്ട് ലംഘിക്കല്‍
എന്നിവയൊക്കെ കളക്ടര്‍ ചെയര്‍പോഴ്‌സണായ റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോ?ഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ സി. വി. എം. ഷെരീഷ്, ആര്‍. ടി. ഒ. പി. ആര്‍. സുമേഷ് എന്നിവര്‍ യോ?ഗത്തില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍