പച്ചത്തേയില: താങ്ങുവില 10 രൂപ
പച്ചത്തേയിലയുടെ ഒക്‌ടോബര്‍ മാസത്തെ താങ്ങുവില 10 രൂപയായി നിശ്ചയിച്ചു. എ.ഡി.എം. കെ.എം.രാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ കൂടുതല്‍ അത് കര്‍ഷകര്‍ക്ക് നല്‍കി റിപ്പോര്‍ട്ട് നല്‍കണം. യോഗത്തില്‍ ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസര്‍ കെ.സുനില്‍ കുമാര്‍, ചെറുകിട തേയില കര്‍ഷക പ്രതിനിധി കെ.സി.കൃഷ്ണദാസ്, ഫാക്ടറി പ്രതിനിധി മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.