ബൈക്കപകടത്തില്‍ മധ്യവയസ്‌ക്കന്റെ കൈക്ക് ഗുരുതര പരുക്ക്

എടവക പന്നിച്ചാല്‍ പള്ളിപ്പാടത്ത് ജേക്കബ്ബ് (55) നാണ് പരിക്കേറ്റത്.മാനന്തവാടി കോഴിക്കോട് റോഡില്‍ സിറ്റി മെഡിക്കല്‍സിന് സമീപമുള്ള കവലയിലാണ് വൈകുന്നേരം ആറേമുക്കാലോടെ അപകടമുണ്ടായത്. ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത ജേക്കബിന്റെ വലതു കൈപത്തി പൂര്‍ണ്ണമായും ടയറിനടിയില്‍പ്പെട്ട് ചതഞ്ഞരയുകയായിരുന്നു. പിന്നാലെ വന്ന സ്വകാര്യ ബസിടിച്ച് ജേക്കബ്ബ് റോഡിലേക്ക് മറിഞ്ഞ് വീണപ്പോള്‍ ബസിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു .മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍