നിയന്ത്രണംവിട്ട റോഡ് റോളര്‍ റോഡരികിലെ മതിലിലിടിച്ചുനിന്നു; ഡ്രൈവറുടെ മനസാന്നിധ്യം മൂലം വന്‍ അപകടം വഴിമാറി

മാനന്തവാടി തലശ്ശേരി റോഡില്‍ പാലാക്കുളി ജംഗ്ഷന് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ നിയന്ത്രണംവിട്ട റോഡ് റോളര്‍ അപകടഭീഷണി ഉയര്‍ത്തി റോഡിലൂടെ നീങ്ങിയത്. മാനന്തവാടിഭാഗത്തേക്കുള്ള യാത്രാമധ്യേ റോളറിന്റെ ബ്രേക് നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് അമിതവേഗതയില്‍ റോഡിലൂടെ നീങ്ങിയ വാഹനം ഇതരസംസ്ഥാനക്കാരനായ ഡ്രൈവര്‍ റോഡരികിലെ മണ്‍ഭിത്തിയിലിടിച്ച് നിര്‍ത്തുകയായിരുന്നു. സ്‌ക്കൂള്‍ വിട്ട സമയമായതിനാലും, ധാരാളം വാഹനങ്ങള്‍ നിരന്തരം കടന്നുപോകുന്ന റോഡായതിനാലും തലനാരിഴയ്ക്കാണ് അപകടം വഴിമാറിയത്. പ്രഥമദൃഷ്ടിയില്‍തന്നെ കാലപ്പഴക്കം തോന്നിക്കുന്ന റോഡ് റോളര്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമല്ല. പിഡബ്ല്യുഡി റോഡ്സ് ഡിവിഷന്‍ വയനാടെന്ന് വാഹനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റോഡിലൂടെ റോളര്‍ നിയന്ത്രണംവിട്ട് പാഞ്ഞതായുള്ള വാര്‍ത്തപെട്ടന്ന് പരന്നതോടെ ആ ഭാഗത്തുള്ള മാതാപിതാക്കളും കുറച്ചുനേരം ആശങ്കയിലായിരുന്നു.സ്‌ക്കൂള്‍ വിട്ടയുടനായതിനാലാണ് മാതാപിതാക്കള്‍ ആശങ്കയിലായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍