കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു
മാനന്തവാടി: കൊയിലേരി പനമരം റൂട്ടില്‍ കൊയിലേരി പെട്രോള്‍ പമ്പിന് സമീപംനിയന്ത്രണംവിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ഡ്രൈവര്‍ ഉറങ്ങി പോയതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍