വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കാഗാന്ധി ഡിസംബര്‍ 1ന് വയനാട് ജില്ലയിലെത്തും
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കാഗാന്ധി എം പി ഡിസംബര്‍ 1ന് വയനാട് ജില്ലയിലെത്തും. ഞായറാഴ്ച 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും, 1.30ന് കല്‍പ്പറ്റയിലും നടക്കുന്ന സ്വീകരണ പരിപാടികളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. അതേസമയം പ്രിയങ്കക്കൊപ്പം രാഹുല്‍ഗാന്ധിയും നാളെ മണ്ഡലത്തിലെത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും. പ്രിയങ്കാഗാന്ധി ഉച്ചക്ക് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍