വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ പിതൃമാതാവിനെ യുവാവ് കൊലപ്പെടുത്തി. ചീരാല്‍ വരിക്കേരി റെജി നിവാസിലെ രാഹുല്‍രാജ് (28) ആണ് മുത്തശ്ശി കമലാക്ഷിയെ (75) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 10.30 ഓടെ ചീരാല്‍ വരിക്കേരിയിലെ വീട്ടിലാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ തുണി മുറുക്കിയാണ് കൊലപാതകം എന്നാണ് നിഗമനം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാഹുല്‍രാജ് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയയാളാണ് എന്നാണ് പ്രാഥമിക വിവരം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍