വാര്യാട് വാഹനാപകടം കാര്‍ യാത്രികന്‍ മരിച്ചു

ഇന്നലെ രാത്രി കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന ആള്‍ മരിച്ചു. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ബത്തേരി എന്‍.എം ടൈല്‍സ് ഉടമ എരഞ്ഞിക്കകത്ത് ഹംസ ഹാജിയുടെ മകനുമായ ഷാമില്‍ ( 21 ) ആണ് മരിച്ചത്.ഇന്നലെ രാത്രി 10.50 ടെ സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിച്ചു വരും വഴി വാര്യാട് വെച്ച് ഷാമില്‍ ഓടിച്ചിരുന്ന കാറില്‍ കര്‍ണ്ണാടകയില്‍ നിന്നും വരുകയായിരുന്ന കൂട് കെട്ടിയ ഐഷര്‍ ലോറി ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നത്രേ. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന ഷാമിലിനെ ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് കൊണ്ടും പോകും വഴിയാണ് മരണം സംഭവിച്ചത്.കാറില്‍ ഷാമില്‍ മാത്രമാണുണ്ടായിരുന്നത്. മാതാവ്: ഖദീജസഹോദരങ്ങള്‍: ഷജീര്‍, ജുനൈദ്, ജംഷീര്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍