കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാര്‍ ഡ്രൈവര്‍ ബത്തേരി മലങ്കര എരണിയകത്ത് ഹംസ ഹാജിയുടെ മകന്‍ ഷാമില്‍ ബാബു (22) വാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ദേശീയപാത 766 ല്‍ മുട്ടില്‍ വാര്യാട് വെച്ചായിരുന്നു അപകടം സംഭവിച്ചത്. കര്‍ണ്ണാടക ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന കാറിന്റെയുള്ളില്‍ ഷാമില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങളെത്തിയാണ് ഷാമിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആദ്യം കല്‍പ്പറ്റ ലിയോ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍