ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

മാനന്തവാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവക പയിങ്ങാട്ടിരി ഗ്രാമം രാമവാധ്യാര്‍ മഠത്തിലെ ശങ്കരനാരായണന്റെയും നിത്യാംബികയുടെയും മകന്‍ ഭാസ്‌കര്‍ (ഹരീഷ് 26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ എച്ച്.ഡി. കോട്ടയ്ക്കു സമീപത്തായിരുന്നു അപകടം.മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്നു ഭാസ്‌കര്‍ ഓടിച്ച ബൈക്കിന് മുന്നില്‍ കാട്ടുപന്നി ചാടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.മസ്തിഷ്‌ക്കമരണം സംഭവിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്ന ഭാസ്‌കറിന്റെ മരണം ഔദ്യോഗികമായി ഇന്ന് വൈകുന്നേരത്തോടെ സ്ഥിരീകരിക്കുകയായിരുന്നു.സംസ്‌ക്കാരം നാളെ (ഒക്ടോബര്‍ 19) പയിങ്ങാട്ടിരി ബ്രാഹ്മണ ശ്മശാനത്തില്‍ നടക്കും.അപകട സമയത്ത് പിന്നിലുണ്ടായിരുന്ന സുഹൃത്ത് ലെസ്റ്റിന്‍ ചാക്കോയ്ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്.അപകടത്തിന് ശേഷം അരമണിക്കൂറോളം റോഡില്‍ കിടന്ന ഇവരെ യാത്രക്കാര്‍ തിരിഞ്ഞു നോക്കിയുല്ലെന്നും പരാതിയുണ്ട്.ആ വഴി യാത്ര ചെയ്ത് വന്ന വനപാലകരാണ് ഇരുവരെയും ആശുപത്രിയിലെത്തിക്കനുള്ള നടപടികള്‍ സ്വീകരിച്ചത്.ഭസ്‌ക്കറിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍