OPEN NEWSER

Sunday 24. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് സ്വദേശിയുടെ ഫാന്റസി സയന്‍സ് ഫിക്ഷന്‍ മ്യൂസിക് വീഡിയോ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

  • Kalpetta
01 Nov 2024

കല്‍പ്പറ്റ: വയനാടിന്റെ വശ്യഭംഗിയില്‍ ചിത്രീകരിച്ച ഫാന്റസി സയന്‍സ് ഫിക്ഷന്‍ മ്യൂസിക് വീഡിയോയുമായി കരണി സ്വദേശിയും യുവ സംവിധായകനും നിര്‍മ്മാതാവുമായ കൃഷ്ണ സംപ്രീത്. ഭാവ കല്‍പ്പനകളുടെ മനോഹര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് സംപ്രീതും സംഘവും.
മനുഷ്യനില്‍ നിന്ന് ആഗ്രഹിച്ച മനുഷ്യനായി മാറാനുള്ള അപൂര്‍വ്വ യാത്രയാണ് മ്യൂസിക്കല്‍ വീഡിയോയുടെ ആശയം. ജീവിതത്തിന്റെ അര്‍ഥ തലങ്ങള്‍ തേടിയുള്ള ഈ യാത്രയിലെ ഓരോ ചുവടുവെപ്പുകളും ആകാംക്ഷ നിറക്കുന്നതാണ്.  സാങ്കല്പികലോകത്തെന്നപ്പോലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളോടെയാണ് മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കുന്നത്.
2019-ല്‍ കോട്ടയത്തെ സിഎംഎസ് കോളേജിലെ  പഠനകാലത്ത് കോളേജിനെ കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം  റീല്‍സാണ് ഇത്തരത്തില്‍ മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കാന്‍ പ്രചോദനമായതെന്ന് സംപ്രീത് പറയുന്നു.

മനസ്സില്‍ തോന്നിയ ആശയം വിപുലീകരിച്ചു. മലയാളം,കന്നഡ സിനിമകളില്‍ മ്യൂസിക്ക് ഡയറക്ടറായി പ്രവര്‍ത്തിച്ച ജുബൈര്‍ മുഹമ്മദിനോട് ആശയം അവതരിപ്പിക്കുകയും ചെയ്യാമെന്ന മറുപടിയും ലഭിച്ചു. മലയാള സിനിമയിലെ അറിയപ്പെടുന്ന ഗാനരചയിതാവായ ജോ പോള്‍ ആശയങ്ങളെ വരികളാക്കി. 2019 പകുതിയോടെ മ്യൂസിക്ക് വര്‍ക്കുകള്‍ ആരംഭിച്ചെങ്കിലും കൊറോണ തടസമായി. മഹാമാരിയിലും തളരാതെ പഠനത്തോടൊപ്പമുള്ള മറ്റു തിരക്കുകള്‍ക്കിടയിലും മ്യൂസിക്കല്‍ വീഡിയോയുടെ വര്‍ക്കുകള്‍ തുടര്‍ന്നു.
ബാക്കിയുള്ള അല്പം പണികള്‍ കൂടെ പൂര്‍ത്തിയാക്കി 2025ല്‍  മ്യൂസിക്കല്‍ വീഡിയോ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പുലിമുരുകന്‍, മാലിക്, മലയന്‍കുഞ്ഞ്, തുടങ്ങിയ മലയാളം സിനിമകളിലും രാജമൗലിയുടെ ബാഹുബലിയിലും മഗധീരയിലുമുള്‍പ്പെടെ അമ്പതിലധികം സിനിമകള്‍ക്ക്  വിഷ്വല്‍ ഇഫക്ട് ചെയ്ത ആനിമേഷനില്‍ രാജ്യാന്തര അംഗീകാരം ലഭിച്ച  ഓസ്‌കാര്‍ പുരസ്‌കാര അക്കാദമിയില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സ്വദേശി പി സി സനത്താണ് മ്യൂസിക്കല്‍ വീഡിയോയുടെ വിഎഫ്എക്‌സ് അഡൈ്വസര്‍. 'അഞ്ചി' എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച സ്‌പെഷ്യല്‍ എഫക്ട്‌സിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഛായാഗ്രഹകന്‍ - ജോണ്‍ ജെസ്ലിന്‍, അഖിന്‍ ശ്രീധര്‍, എഡിറ്റര്‍- അര്‍ജുന്‍, സഹ എഴുത്തുകാരന്‍ - കെ എസ് ആയുശ്, കലാസംവിധാനം - ആശിഫ് ഇടയാടന്‍, സഹ കലാസംവിധാനം - അമലേഷ്,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അഞ്ജു വിജയന്‍, വസ്ത്രാലങ്കാരം - വിന്നി ഫ്രാന്‍സിസ്, വിദ്യ എന്നിവരാണ് പിന്നണിയില്‍. ഗൗതമി കൗര്‍, നീല്‍, സാന്ധ്യ ആന്‍ നായര്‍, മാധുരി എന്നിവരാണ് അഭിനയിച്ചത്. ബിന്ദു അനിലാണ് ഗാനം ആലപിച്ചത്. ചൂരല്‍മലക്കാരുടെ എല്ലാമെല്ലാമായിരുന്ന ഉരുള്‍പൊട്ടലില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച പ്രജീഷും മ്യൂസിക്കല്‍ വീഡിയോയുടെ ഭാഗമായിരുന്നു. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ലൊക്കേഷനുകള്‍ കാണിക്കാനും സഹായത്തിനും ഭക്ഷണമടക്കം നല്‍കി കൂടെ നിന്ന പ്രജീഷിനും ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കും ദുരന്തബാധിതര്‍ക്കുമുള്ള സമര്‍പ്പണവും കൂടിയാണ് ഈ മ്യൂസിക്കല്‍ വീഡിയോ. ആശയത്തില്‍ എന്നപോലെ മ്യൂസിക്കല്‍ വീഡിയോയുടെ പേരിലും സസ്‌പെന്‍സ് ഉണ്ടെന്നും അധികം വൈകാതെ വയനാടിന്റെ ആരുമറിയാത്ത മായക്കാഴ്ചകള്‍ എല്ലാവരിലേക്കും എത്തുമെന്നും കൃഷ്ണ സംപ്രീത് പറയുന്നു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 87 പൈസയുടെ വര്‍ധനവ്
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്
  • സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു; വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ജില്ലാ കളക്ടര്‍
  • വയനാട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണ പുരോഗതി വിലയിരുത്തി
  • എവറസ്റ്റ് കൊടുമുടി കീഴടക്കി വയനാടിന്റെ മരുമകള്‍ സുഹറ; ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മലയാളി വനിത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show