തൊണ്ടര്‍നാട് പഞ്ചായത്തിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കമ്മിറ്റി നടത്തിയ പ്രസ്താവന രാഷ്ടീയ പ്രേരിതം: സിപിഐഎം
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് പഞ്ചായത്തിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് കമ്മിറ്റി നടത്തിയ പ്രസ്താവന രാഷ്ടീയ പ്രേരിതവും അപകീര്‍ത്തികരവുമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സിപിഐഎം കാഞ്ഞിരംകാട് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും രേഖകള്‍ പരിശോധിക്കുകയും ക്രമപ്രകാരമുള്ള ഫീസ് അടയ്ക്കുകയും ചെയ്തതിനു ശേഷമാണ് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നത്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി നല്‍കല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം ഉത്തരവാദിത്വത്തിലാണെന്നിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ലക്ഷ്യമാക്കി അഴിമതി ആരോപണം ഉന്നയിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. മാത്രമല്ല പ്രസ്തുത മണ്ണെടുപ്പ് നടന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്നത് യുഡിഎഫിന്റെ മെമ്പറും വികസന സ്റ്റാന്‍ഡിംഗ് സ്ഥിരം സമിതി അധ്യക്ഷയുമാണെന്നും സിപിഐഎം.
ഈ ഭരണ സമിതി അധികാരത്തില്‍ വന്നതിനു ശേഷം യു ഡി എഫ് വൈസ് പ്രസിഡണ്ടിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും പിന്നീട് ഒളിച്ചോടുകയും ചെയ്തിട്ടുണ്ട്. 12-ാം മൈല്‍ പ്രദേശത്തെ മണ്ണെടുപ്പമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം നടത്തുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിട്ടുണ്ട്. റോഡ് വികസനത്തിനു വേണ്ടി കോറോത്തങ്ങാടിയില്‍ കെട്ടിടം പൊളിച്ചുനീക്കുകയും പുതിയ കെട്ടിടം നിര്‍മിക്കുകയും ചെയ്തവര്‍ക്ക് നിര്‍മാണം ക്രമവത്കരിക്കുന്നതിന് സ്‌പെഷല്‍ ഓര്‍ഡര്‍ നല്‍കുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിനെതിരെ ഭരണ സമിതിയിലെ യുഡിഎഫ് മെമ്പര്‍മാര്‍ എടുത്ത നിലപാട് ജനങ്ങളറിയാതിരിക്കാനുള്ള തത്രപ്പാടിലാണ് യു ഡി എഫ്. അഴിമതി നടത്തി നടപടി നേരിട്ട് ജോലിയില്‍ നിന്നും തരംതാഴ്ത്തപ്പെട്ട ചില യു ഡി എഫ് നേതാക്കന്‍മാരെ പങ്കെടുപ്പിച്ച് സംശുദ്ധ രാഷ്ടീയ പ്രവര്‍ത്തനം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അപഹാസ്യമാണ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ യു ഡി എഫ് നേതാക്കള്‍ക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ അംബികാ ഷാജി അധ്യക്ഷത വഹിച്ചു.ആര്‍.രവീന്ദ്രന്‍, പി എ ബാബു, എ.കെ.ശങ്കരന്‍ മാസ്റ്റര്‍, കെ കെ ഇസ്മായില്‍, പി പി മൊയ്തീന്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍