കാട്ടാനയിറങ്ങി നെല്‍ക്കൃഷി നശിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം കാളിക്കൊല്ലി ഭാഗത്ത് കാട്ടാനയിറങ്ങി നെല്‍ക്കൃഷി നശിപ്പിച്ചു. ആലത്തൂര്‍ ദേവേശന്റെ നെല്‍കൃഷിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ തുടര്‍ച്ചയായി രാത്രിയിലിറങ്ങിയ ഒറ്റയാന് നശിപ്പിച്ചത്. മുന്നേക്കര്‍ കൃഷിസ്ഥലത്തെ ഒരേക്കറോളം നെല്ല്കൃഷിയാണ് നശിപ്പിച്ചതെന്ന് ഉടമസ്ഥന് പറഞ്ഞു. ശബ്ദംകേട്ട സ്ഥലത്ത് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാട്ടാന ദേവേശന്‍ നേരെ ഓടിവരികയും ചെയ്തു. തുടര്‍ന്ന് ഓടി മാറുന്നതിനിടയില്‍ താഴെ വീണ് പരിക്കേറ്റതായും ദേവേശന്‍ പറഞ്ഞു. പ്രദേശത്തെ രൂക്ഷമായ വന്യമൃഗശല്ല്യം പരിഹരിക്കാന്‍ വനംവകുപ്പുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍