തിരുനെല്ലി ക്ഷേത്രത്തില്‍ തുലാം വാവ് ബലിതര്‍പ്പണം നവംബര്‍ 01ന്
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ തുലാം വാവ് ബലിതര്‍പ്പണം നവംബര്‍ 1 ന് രാവിലെ 5 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം രശീതി വിതരണത്തിനും ബലിസാധന വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. പാപനാശിനിയില്‍ ബലികര്‍മ്മം ചെയ്യിക്കുന്നതിന് കൂടുതല്‍ കര്‍മ്മികളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രസൗകര്യത്തിനായി കൂടുതല്‍ ബസ്സ് അനുവദിക്കുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നല്‍കുന്നതാണെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍