കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരം നാലാം വളവിന് സമീപം വെച്ച് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. നാദാപുരം വളയം ഭാഗത്ത് നിന്നും തിരുനെല്ലി ക്ഷേത്രത്തിലേക്ക് വന്ന യാത്രികര്‍ സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങള്‍ തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍